ചണ്ഡീഗഡ്: ഇന്ത്യാ പാകിസ്താൻ അതിർത്തിയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി. ബിഎസ്എഫും പഞ്ചാബ് പോലീസും ചേർന്നുള്ള സംയുക്ത സംഘമാണ് തിങ്കളാഴ്ച ഡ്രോൺ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കണ്ടെടുത്ത രണ്ടാമത്ത ഡ്രോണാണിത്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അതിർത്തി ഗ്രാമത്തിൽ നിന്ന് ഡ്രോൺ കണ്ടെത്തിയത്.
ശനിയാഴ്ച പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ ഉപേക്ഷിച്ച പാക് ഡ്രോണിനുള്ളിൽ ചൈനീസ് പിസ്റ്റളുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നതായി അതിർത്തി സേന അറിയിച്ചു.
Comments