ന്യൂഡൽഹി: വിമാന യാത്രക്കിടയിൽ വിമാനത്തിന്റെ എമർജൻസി ഡോറിൽ സ്പർശിച്ചതിന് വിദ്യാർത്ഥി അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെയാണ് കേസെടുത്തത്. വിദ്യാർത്ഥി ശനിയാഴ്ച ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു .
വിമാനം കയറുന്നതിനിടെയാണ് പ്രതി എമർജെൻസി ഗേറ്റിൽ സ്പർശിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഫ്ലൈറ്റ് ജീവനക്കാർ ഇയാളെ തടഞ്ഞു നിർത്തുകയും ഫ്ലൈറ്റ് ക്യാപ്റ്റനെ വിവരം അറിയിക്കുകയും ചെയ്തു.
താൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചിട്ടില്ലെന്നും വാതിലിന്റെ ഹാൻഡിൽ സ്പർശിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതി പറഞ്ഞു. പ്രതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കോടതിയിൽ ഹാജരാകേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.
Comments