ഹൈദരാബാദ്: മുംബൈ ദേശീയപാതയിൽ ട്രാൻസ്ഫോമർ ഓയിൽ കയറ്റിയ ട്രക്കിന് തീപിടിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലേക്കും തീ പടർന്നു. മുംബൈ ദേശീയപാതയിലെ ബീറാംഗുഡ പ്രദേശത്താണ് അപകടമുണ്ടായത്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ട്രക്കിന്റെ എഞ്ചിൻ ചൂടായതാണ് തീപിടിത്തമുണ്ടാകാൻ കാരണമായത്. തുടർന്ന് സമീപത്തെ കാറിലേക്കും തീ വ്യാപിക്കുകയായിരുന്നെന്നും സംഗ റെഡി ജില്ല ഫയർ ഉദ്യോഗസ്ഥൻ വി ശ്രീനിവാസ് പറഞ്ഞു
ഹൈദരാബാദ് ഫയർ കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചതിന് ശേഷം പ്രാദേശിക ഫയർസ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയുമായിരുന്നെന്ന് ശ്രീനിവാസ് കൂട്ടിചേർത്തു.
Comments