ന്യൂഡൽഹി : ഇനിയും ജനിക്കാത്ത മക്കളെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്ക് വച്ച് വയനാട് എംപി രാഹുൽ ഗാന്ധി .സോണിയാ ഗാന്ധിയുടെയും , ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുള്ള ഒരാളുമായി ജീവിതം പങ്കിടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞത് .
ഇറ്റാലിയൻ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹിതനാകാനും കുട്ടികളുണ്ടാകണമെന്നുമുള്ള ചിന്ത പലപ്പോഴും തന്റെ മനസ്സിലൂടെ കടന്നുവന്നിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞത് . എന്നാൽ തനിക്ക് അതിനു കഴിഞ്ഞില്ല .വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല. തുടർന്നും അവിവാഹിതനായി തന്നെ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും രാഹുൽ പറഞ്ഞു.
തനിക്ക് യോജിക്കുന്ന പെൺകുട്ടി വന്നാൽ വിവാഹം കഴിക്കുമെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ പറഞ്ഞിരുന്നു .‘സ്നേഹമുള്ള ഒരു വ്യക്തിയായിരിക്കണം. ബുദ്ധിമതി ആയിരിക്കണം’ അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ പങ്കാളിക്ക് ഉണ്ടായിരിക്കണമെന്നും രാഹുൽ പറഞ്ഞിരുന്നു.
Comments