തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറിന് നേരെ ലൈംഗിക അതിക്രമം. രാത്രി സുഹൃത്തുക്കൾക്കൊപ്പം നടന്നു പോയ വനിതാ ഹൗസ് സർജന് നേരെയാണ് അതിക്രമം നടന്നത്. പിന്നാലെ കൂട്ടിരിപ്പുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വെഞ്ഞാറമൂട് മുക്കുന്നോർ കുഴിവിള കോളനിയിൽ ജയൻ(34)ആണ് പിടിയിലായത്. മെഡിക്കൽ കോളേജ് വളപ്പിലെ റോഡിലൂടെ രാത്രി സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുകയായിരുന്ന വനിതാ ഹൗസ് സർജനെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ കൂട്ടിരിപ്പുകാർ പിടികൂടുകായിരുന്നു.
ഇയാൾക്കെതിരെ ഐപിസി 354എ(1), 506, ആശുപത്രി ജീവനക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3,4 എന്നീ വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments