കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്ക് താലീബാൻ ഭീകരർ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങൾ പുറത്ത്. നുഴഞ്ഞുകയറിയ ഭീകരരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഞ്ഞ് മലകളിലൂടെ തോക്ക് ധാരികളായ നൂറുകണക്കിന് മനുഷ്യർ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ വീഡിയിൽ വ്യക്തമാണ്.
അള്ളാഹുവിന്റെ ഭരണം ഇസ്ലാമാബാദിൽ കൊണ്ടുവരുമെന്നും വീഡിയോ പകർത്തിയ വ്യക്തി അവകാശപ്പെടുന്നുണ്ട്. പാകിസ്താനിനുള്ളത് യഥാർത്ഥ ഇസ്ലാം അല്ലെന്നും വീഡിയോ പകർത്തിയ വ്യക്തി അവകാശപ്പെടുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
തെഹ്രികെ ഇ താലീബാൻ എന്ന പാക് താലീബാൻ വലിയ തലവേദനയാണ് പാകിസ്താന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കറാച്ചിയിലെ പോലീസ് ആസ്ഥാനം താലിബാൻ ആക്രമിച്ചിരുന്നു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ഇമ്രാൻ ഖാനാണ് താലീബാന് പിന്തുണ നൽകുന്നതെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് പാകിസ്താനിലെ ഭരണപക്ഷ കക്ഷികളായ പിപിപിയും മുസ്ലീം ലീഗ് നവാസ് ഷെരീഫ് പക്ഷവും. ഖൈബർ പഖ്വൻഖയിൽ താലീബാന് വർദ്ധിച്ചുവരുന്ന സ്വാധീനം
Comments