ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ നാലാം വാർഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി ബിജെപി. കർഷക മോർച്ചയുടെ ആഭിമുഖ്യത്തിലാകും ആഘോഷങ്ങൾ നടക്കുക. ഫെബ്രുവരി 24-നാണ് പദ്ധതിയുടെ വാർഷിക ദിനം.
കർഷകരുടെ ക്ഷേമത്തിനായി പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി കർഷക മോർച്ച മീഡിയ സെൽ മേധാവി മനോജ് യാദവ് പറഞ്ഞു. പദ്ധതിയുടെ വാർഷിക ദിനത്തിൽ ജില്ലാ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഗുണഭോക്താക്കളുമായി ബിജെപി നേതാക്കൾ നേരിട്ട് സംവദിക്കും. കർഷക മോർച്ച ദേശീയ അദ്ധ്യക്ഷൻ രാജ്കുമാർ ചഹാർ ഇതിന് നേതൃത്വം നൽകുമെന്നും മനോജ് യാദവ് വ്യക്തമാക്കി.
2019 ഫെബ്രുവരി 24-നാണ് കിസാൻ സമ്മാൻ നിധി യോജന പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 11 കോടി കർഷകർക്ക് പ്രതിവർഷം 6000 രൂപവീതം അക്കൗണ്ടിൽ ലഭിക്കുന്നുണ്ട്.
Comments