ന്യൂഡൽഹി : മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിൽ വൃദ്ധൻ മരണപ്പെട്ടു. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഡൽഹിയിലെ സൈനിക് ഫാമിന്റെ സമീപമാണ് സംഭവം. രാവിലെ സൈനിക് ഫാമിന്റെ സമീപം ഫ്രീഡം ഫൈറ്റർ കോളനിയിൽ ഒരാൾ മരിച്ചു കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. സതീഷ് കുമാർ ഭരദ്വാജ് എന്ന 75-ക്കാരനാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സൈനിക് ഫാമിന്റെ സമീപമുള്ള വീട്ടിലാണ് അയാൾ മേഷണത്തിന് ശ്രമിച്ചത്. വീടിനുള്ളിലെ ചിന്നി ചിതറിയ വസ്തുക്കളുടെ ഇടയിലായാണ് വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എംസിഡിയിൽ നിന്ന് വിരമിച്ച എഞ്ചിനീയറായിരുന്നു സതീഷ് കുമാർ.
Comments