കാഠ്മണ്ഡു: നേപ്പാളിൽ നേരിയ ഭൂചലനം. ബജുര ജില്ലയിലെ ബിച്ചിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. 69 കിലോമീറ്ററോളം ദൂരത്തിൽ ഭൂകമ്പം ബാധിച്ചതായി നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു.
ഈ വർഷം ജനുവരിയിൽ നേപ്പാളിലെ 5.8 തീവ്രതയിൽ ഭൂചലനം അനുഭവപ്പെടുകയും അതിൽ മൂന്ന് വീടുകൾ നിലംപൊത്തി വീഴുകയും ചെയ്തിരുന്നു.
പ്രകൃതി ലോലപ്രദേശങ്ങൾ ധാരാളമായുള്ള രാജ്യമാണ് നേപ്പാൾ. 2015 ഏപ്രിലിൽ നടന്ന ഖോർഖ ഭൂകമ്പത്തിൽ 8,964 പേരാണ് മരണമടഞ്ഞത്
Comments