കോഴിക്കോട് : ഇടത് കാലിന് ചെയ്യേണ്ട ശാസ്ത്രക്രിയ വലത് കാലിന് നടത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. കക്കോടി സ്വദേശിനിയായ 60 കാരിയാണ് കാലുമാറി ശാസ്ത്രക്രിയയ്ക്ക് വിധേയമായത്. എന്നാൽ പിഴവ് ഡോക്ടർ അറിഞ്ഞത് രോഗി പറഞ്ഞതിന് ശേഷം മാത്രം.
നാഷണൽ ആശുപത്രിയിലാണ് ഗുരുതരമായ അനാസ്ഥ നടന്നത്. അസ്ഥിരോഗ വിഭാഗം മേധാവി ഡോ ബഹിർഷാനാണ് ശാസ്ത്രക്രീയയ്ക്ക് നേതൃത്വം നൽകിയത്. ഒരു വർഷത്തിലധികമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു രോഗി. എന്നാൽ സംഭവത്തിൽ പ്രതീകരിക്കാൻ ഡോക്ടർ ഇതുവരെ തയ്യാറായിട്ടില്ല.
Comments