മുംബൈ : ഇൻറർനെറ്റ് ലോകത്ത് തന്റെ ട്വീറ്റുകൾ കൊണ്ട് പ്രിയങ്കരനായ വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഉപയോക്താക്കൾ അറിഞ്ഞോ കണ്ടോ സന്തോഷിക്കുന്ന ട്വീറ്റുകളാണ് അദ്ദേഹം പങ്കിടുന്നത് . അടുത്തിടെ തങ്ങളുടെ ട്രാക്ടർ ഉപയോഗിക്കുന്ന ഒരു കർഷകന് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടിയാണ് വൈറലാകുന്നത് .
‘ ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ഗ്രൂപ്പിനും എന്റെ ഹൃദയംഗമമായ നന്ദി. 1988-ലാണ് മഹീന്ദ്ര 265DI 35HP വാങ്ങിയത്. ഇപ്പോൾ ഈ ട്രാക്ടറിന് 35 വർഷം പഴക്കമുണ്ട്. ഇത് ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നത് അതിശയകരമാണ്. ഇതിന്റെ സഹായത്തോടെ 12 ടൺ കരിമ്പ് തോട്ടത്തിൽ നിന്ന് നീക്കി.‘ എന്നാണ് കർഷകൻ ആനന്ദ് മഹീന്ദ്രയെ ട്വീറ്റ് ചെയ്ത് ടാഗ് ചെയ്തത്.
ഇതിന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതും ഏറെ ശ്രദ്ധേയമായി – ‘ നിങ്ങളുടെ ജീവിതത്തിൽ വളരെക്കാലം ഞങ്ങളുടെ ട്രാക്ടറുകൾ നിങ്ങളെ അനുഗമിക്കുന്നുവെന്നറിയുമ്പോൾ ഞങ്ങൾ ഏറ്റവും സന്തോഷിക്കുന്നു. “ ആനന്ദ് മഹീന്ദ്ര കുറിച്ചു . ഇതിന് പിന്നാലെ മഹീന്ദ്രയുടെ ട്രാക്ടറിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത് .
Comments