ന്യൂഡൽഹി: അമേരിക്കയിലെ ഡെലവെയർ സ്റ്റേറ്റ് ഗവർണർ ജോൺ കാർണിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബിസിനസ്സ്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗുജറാത്ത്-ഡെലവെയർ സാഹോദര്യം ശക്തിപ്പെടുത്തുന്നതിനുള്ള ജോൺ കാർണിയുടെ ശ്രമങ്ങളെ ജയശങ്കർ അഭിനന്ദിക്കുകയും ചെയ്തു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു.
2019-ൽ,അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സന്ദർശനത്തിനിടെ പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഗുജറാത്തും അമേരിക്കയിലെ ഡെലവെയർ സ്റ്റേറ്റും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. നിക്ഷേപകർക്കുള്ള സേവനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശക്തായ ഉപാധിയായി ഈ ധരണാപത്രം മാറി. പിന്നീട് ബയോ സയൻസസ് മേഖലയിൽ ഗുജറാത്തുമായി സഹകരിക്കാൻ ഡെലവെയർ പ്രതിനിധി സംഘം താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.
Comments