പാറ്റ്ന: നിതീഷ് കുമാറിന്റ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ജെഡിയു വിട്ട ഉപേന്ദ്ര കുശ്വ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ജെഡിയുവിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ പുതിയ പാർട്ടി രൂപികരിക്കുമെന്നാണ് ഉപേന്ദ്ര കുശ്വ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ ലോക് ജനതാദൾ എന്ന പേരിലാണ് പാർട്ടി രൂപീകരണവുമായി ഉപേന്ദ്ര കുശ്വ മുന്നോട്ട് പോകുന്നത്.
അമിത് ഷായുടെ ബിഹാർ സന്ദർശന വേളയിലാണ് ഇരുവരും തമ്മിൽ ചർച്ച നടത്തുക. ഫെബ്രുവരി 22 മുതൽ 25 വരെ കർണ്ണാടക, മദ്ധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ആഭ്യന്തര മന്ത്രി സന്ദർശിക്കുന്നുണ്ട്. 25ന് ബിഹാറിൽ എത്തുന്ന അദ്ദേഹം കിസാൻ മസ്ദൂർ സംഘ് സംഘടിപ്പിക്കുന്ന സ്വാമി സഹജാനന്ദ് സരസ്വതി ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും.
ജെഡിയുവിൽ നിന്നും രാജിവെച്ചതിന് ശേഷം ഉപേന്ദ്ര കുശ്വ
സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സഞ്ജയ് ജസ്വാളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച.
Comments