പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ജന ജീവിതത്തെ കൂടൂതൽ ദുസഹമാക്കിയിരിക്കുന്നു. പ്രധാന നഗരങ്ങൾ ഉൾപ്പെടെ വൈദ്യുതി പ്രതിസന്ധി നേരിടുന്നു. ജനങ്ങൾ ധാന്യം കയറ്റിക്കൊണ്ട് പോകുന്ന വാഹനത്തിന് പുറകെ പോകുന്ന വീഡിയോ അടക്കം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ പാകിസ്താനിൽ നിന്നുള്ള മറ്റൊരു വീഡിയോ കൂടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. തങ്ങളുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വരണം എന്ന് പാകിസ്താനി യുവാവ് ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോയാണ് വൈറലയാരിക്കുന്നത്.’ പാകിസ്താൻ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണ്ടായിരുന്നു. ഞങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ കുറഞ്ഞ കാശിന് ലഭിക്കുമായിരുന്നു. നരേന്ദ്രമോദി തന്നെ പാകിസ്താൻ ഭരിക്കണമെന്നാണ് ആഗ്രഹം. മോദി നമ്മുടെ നേതാക്കളെക്കാൾ മികച്ച ഭരണാധികാരിയാണ്. ജനങ്ങൾ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. യുവാവ് പ്രമുഖ യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
നമുക്ക് നരേന്ദ്രമോദിയുണ്ടായിരുന്നെങ്കിൽ നവാസ് ഷെരീഫിനെയോ ബേനസീറിനെയോ ഇമ്രാനെയോ ആവശ്യമില്ല, ജനറൽ പർവേസ് മുഷറഫിനെപ്പോലും വേണ്ടിവരില്ലായിരുന്നു. ഞങ്ങൾക്ക് മോദിയെയാണ് വേണ്ടത്. അദ്ദേഹത്തിന് മാത്രമേ രാജ്യത്തെ എല്ലാ ദുഷ്ടതകളേയും അധർമ്മങ്ങളേയും നേരിടാൻ സാധിക്കു. ഇന്ത്യ നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പത്തിക ശക്തിയാണ്. ഞങ്ങൾ ഒരിടത്തുമില്ല. മോദി വലിയ മനുഷ്യനാണ്. ഞാൻ മോദിയുടെ ഭരണത്തിൽ ജീവിക്കാൻ തയ്യാറാണ്. യുവാവ് കൂട്ടിച്ചേർത്തു.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കാണാം
https://youtu.be/19f-hkSytWI
Comments