ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭാവ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധമുളള സത്യേന്ദർ ജെയിനിനെയും ഈ മാസം സിബിഐ ചോദ്യം ചെയ്തിരുന്നു.
നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കൂടാതെ, ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടിയുടെ വാർത്താവിതരണ വിഭാഗം മേധാവിയായിരുന്നു വിജയ് നായരെയും ഈഡി ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.
കുംഭകോണ കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ഇതിനോടകം സിബിഐയും ഈഡിയും അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 11-ന് കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകനായ രാഘവ് മകുന്ദയെ കസ്റ്റഡിയിലെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഈഡി നടപടി സ്വീകരിച്ചത്.
Comments