ബെംഗളുരു: മുഖ്യമന്ത്രി പദവിക്ക് ആഗ്രഹമണ്ടെന്ന് തുറന്നുപറഞ്ഞ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മുഖ്യമന്ത്രി പദവിക്ക് കോൺഗ്രസിൽ തമ്മിൽ തല്ലെന്ന അമിത് ഷായുടെ പരാമർശത്തെ ശരിവെക്കുന്ന മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ല. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസ് ആധികാരത്തിൽ എത്തിയാൽ നേതാക്കാന്മാർ തമ്മിൽ മുഖ്യമന്ത്രി കസേരയ്ക്കുള്ള പോര് തുടങ്ങും
കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്ക് വേണ്ടി തമ്മിൽ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പോരാടുന്ന സിദ്ധരാമയ്യയെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെയും ഷാ പരിഹസിച്ചു ബല്ലാരിയിൽ കഴിഞ്ഞ ദിവസം അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ കോൺഗ്രസിനെ കടന്നാക്രമിച്ചത്. ഇവർ തമ്മിലുള്ള പോരാട്ടത്തിൽ കർണാടകയ്ക്ക് ‘കല്യാണകർണാടകം’ ആകാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞു.
Comments