ന്യൂഡൽഹി : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികൾ ഭാരതത്തിന് മംഗളപത്രം സമർപ്പിച്ചു. ദക്ഷിണ സുഡാൻ, ഒമാൻ, പെറു, കംബോഡിയ എന്നിവിടങ്ങളിലെ അംബാസിഡർമാരിൽ നിന്നും സീഷെൽസിലെ ഹൈക്കമ്മീഷണറിൽ നിന്നും ഈ മംഗള പത്രങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. രാഷ്ട്രപതി ഭവനിൽ വച്ചാണ് ചടങ്ങ് നടന്നത്.
റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ അംബാസഡർ വിക്ടോറിയ സാമുവൽ അരു, ഒമാൻ സുൽത്താനേറ്റ് അംബാസഡർ ഇസ സാലിഹ് അബദുല്ല സാലിഹ് അൽ ഷിബാനി, ഹാവിയർ മാനുവ്ൽ പൗളിനിച്ച് വെലാർഡെ, പെറു റിപ്പബ്ലിക്കിന്റെ അംബാസഡർ ലാറ്റിയാന അക്കൗച്ചെ, സീഷെൽസിലെ കൊയ് ക്യൂവോംഗ് എന്നിവരാണ് മംഗള പത്രങ്ങൾ സമർപ്പിച്ചത്.
ഈ വിവരം രാഷ്ട്രപതി ഔദ്യോഗിക ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും അഞ്ച് രാജ്യങ്ങൾ മംഗളപത്രം സമർപ്പിച്ചിരുന്നു.
Comments