ആലപ്പുഴ: ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അമ്പലപ്പുഴയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുന്നപ്ര സ്വദേശി അതുലാണ്(25) മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുന്നപ്ര പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവാവിന് കുത്തേറ്റത്.
ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന നാടന്‍പാട്ടിനിടെയാണ് സംഘര്‍ഷമുണ്ടായത്.അതുലിനൊപ്പമുണ്ടായിരുന്ന രാഹുലിനെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തുമ്പോളി സ്വദേശി ശ്രീക്കുട്ടന് ഒളിവിലാണ്.മുന്‍വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു.
Comments