ന്യൂഡൽഹി : ഉത്തരവാദിത്വങ്ങൾ വിജയിപ്പിക്കുക, വ്യക്തിപരമായ കർത്തവ്യ നിർവഹണം, ഉറച്ച നടപടികൾ എന്നിവയുടെ ശക്തി പ്രകടിക്കിക്കുന്നതാണ് പ്രോജക്റ്റ് കാർബൺ ശൂന്യയുടെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. ഡൽഹി ജൻപഥിലെ ഷാംഗ്രിലയിൽ നടന്ന സൈക്കിൾ റാലി കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാലാവസ്ഥാ വ്യതിയാനം നിർണായക പ്രശ്നമാണ്, തീരപ്രദേശങ്ങൾ ഇല്ലാതാകുകയും, ജനങ്ങൾ കുടിയേറി പോകുകയും ചെയ്യുന്നു. ഈ പ്രശ്നം ആഗോള തലത്തിലും വലിയ ചർച്ചാ വിഷയമായി നിലനിൽക്കുകയാണ്. നാം ചെയ്യുന്ന ചെറിയ പ്രവർത്തികളാണ് നമ്മുടെ ഇന്നത്തെ തലമുറയെയും ഭാവി തലമുറയെയും ദോഷകരമായി ബാധിക്കുന്നത്, എല്ലാവരെയും റാലിയിൽ പങ്കാളികളാക്കിയതിന് പ്രോജക്ട് കാർബൺ ശൂന്യ’യെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനും, കാലാവസ്ഥാ പ്രവർത്തനത്തിനും വളരെയെറേ പ്രതിബദ്ധത പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. അതോടൊപ്പം ഊർജ്ജോൽപാദനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കാലാവസ്ഥാ പ്രതിരോധം, സാമ്പത്തിക- സാമൂഹിക മേഖലയിലെ തുല്യത, ഊർജ്ജോൽപാദനം എന്നിവ സംമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments