തിരുവനന്തപുരം: തൃശൂർ ഭാഗത്ത് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്തെ് ട്രെയിൻ സർവ്വീസുകൾക്ക് ഇന്നും നാളെയും ഭാഗിക നിയന്ത്രണം. ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി. മൂന്ന് ട്രെയിനുകൾ ഭാഗികമായി മാത്രമേ സർവ്വീസ് നടത്തുകയുള്ളു.
ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ
ഉച്ചയ്‌ക്ക് 2.50- യാത്ര തുടങ്ങുന്ന തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി
വൈകിട്ട് 5.50- ന് യാത്ര തുടങ്ങുന്ന എറണാകുളം- ഷൊർണ്ണൂർ മെമു
രാത്രി 7.40- ന് യാത്ര ആരംഭിക്കുന്ന എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ്
സർവീസ് സമയത്തിൽ മാറ്റമുള്ള ട്രെയിനുകൾ
ഉച്ചയ്‌ക്ക് 2.50 -നുള്ള കണ്ണൂർ -എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
വെകുന്നേരം 3- മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്ന് രാത്രി 8.43-ന് പുറപ്പെടും.
രാവിലെ 10.10-ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബെംഗളൂരു എക്‌സ്പ്രസ് 2 മണിക്കൂർ വൈകിയോടും.
തിങ്കളാഴ്ച രാവിലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹാരിക്കാൻ കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. യാത്രക്കാർക്ക് സീറ്റുകൾ കെഎസ്ആർടിസിയുടെ വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യാം.
Comments