ഹൈദരാബാദ്: വിവിധ തരം വൈറസുകളെ കണ്ടെത്താൻ സാധിക്കുന്ന ആർടിപിസിആർ ഉപകരണം അവതരിപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായ ഹ്യുവൽ ലൈഫ് സയൻസ് കമ്പനി. ശ്വസന സംബന്ധമായ രോഗങ്ങൾ, രക്തത്തിലെയും അന്നനാളത്തിലെയും വൈറസുകൾ എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാനമായും മെഷീൻ ഉപയോഗിക്കുന്നത്. എവിടെ വേണമെങ്കിലും സജ്ജീകരിക്കാൻ സാധിക്കത്തക്കവണ്ണമാണ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്. 30 മിനിറ്റ് മാത്രമാണ് ടെസ്റ്റ് ചെയ്തത് റിസൾട്ടിനായി കാത്തിരിക്കേണ്ടി വരിക. 2023 ബയോ ഏഷ്യയിലും ഇത് പ്രദർശിപ്പിച്ചിരുന്നു.
രോഗിയുടെ സമീപത്ത് ചികിത്സ ഉറപ്പാക്കുന്ന പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് സംവിധാനം അവതരിപ്പിച്ചിട്ടുള്ള ചെറിയ മെഷീനാണിത്. ഫിസിഷ്യൻമാരുടെ മുറികളിലോ ആശുപത്രിയിലോ ഫീൽഡുകളിലോ എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്നതരത്തിലാണ് ഇതിന്റെ നിർമ്മാണം. ആന്റിജൻ ടെസ്റ്റിനോട് സമാനമാണ് ഇതിന്റെ പ്രവർത്തന രീതി. ഒരു വ്യക്തിയ്ക്കോ, അല്ലെങ്കിൽ വീടുകളിലെ ആവശ്യത്തിനോ മെഷീനുകൾ വിട്ടു നൽകില്ല. എന്നാൽ ഭാവിയിൽ ഇത് വീട്ടിലും പരിശോധന നടത്താൻ സാധിക്കുന്ന ഉപകരണമായേക്കാം.
ഹ്യുവൽ ലൈഫ് സയൻസിന്റെ സിഇഒ രചന ത്രിപാഠിയാണ് ഉപകരണത്തെ കുറിച്ച് വ്യക്തമാക്കിയത്. ഹ്യുവൽ സയൻസ് ഡയഗ്നോസ്റ്റിക് കിറ്റുകളുടെയും ഉപകരണങ്ങളുടെയും നിർമ്മാതാക്കളാണ.് ഹൈദരാബാദിലെ മെഡിക്കൽ ഉപകരണ പാർക്കിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്.
Comments