ലക്നൗ: കോൺഗ്രസ്സ് ഭരണകാലത്ത് ഗുണ്ടാസംഘങ്ങൾക്കും അക്രമ പരമ്പരകൾക്കും പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. എന്നാൽ ഇന്ന് അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനമായി യുപി മാറിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
9,055-ലധികം പോലീസ് സബ് ഇൻസ്പെക്ടർമാർ, സായുധ പോലീസ് സേന, പ്ലാറ്റൂൺ കമാൻഡർമാർ, അഗ്നിശമനസേനാംഗങ്ങൾ എന്നിവർക്ക് നിയമനം നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ഉത്തർപ്രദേശിൽ നിയമ വ്യവസ്ഥ തകർന്ന നിലയിൽയിരുന്നെന്നും, എന്നാൽ ഇന്ന് അതിനെല്ലാം മാറ്റം വന്നു, മികച്ച ക്രമസമാധാന പരിപാലനമുള്ള സംസ്ഥാനമായി യുപി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ധനമന്ത്രി സുരേഷ് ഖന്ന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments