ഛണ്ഡീഗഡ് : പഞ്ചാബിൽ പാക് ഡ്രോൺ വെടിവച്ചവീഴ്ത്തി അതിർത്തി സുരക്ഷാ സേന. അനധികൃതമായി പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ഡ്രോണിനെയാണ് വെടിവച്ചിട്ടത്.
ഷാഹ്ദാ ഗ്രാമത്തിൽ ദുസ്സി ബുന്ദിന് സമീപമാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ച നിലയിൽ ഡ്രോൺ കണ്ടെത്തിയത്. പാകിസ്താനിൽ നിന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയ ഡ്രോണിന്റെ ശബ്ദം കേട്ടിരുന്നതായി സുരക്ഷാ സേന പറഞ്ഞു.
കറുത്ത നിറത്തിലുള്ള ചൈനീസ് നിർമ്മിത ഡ്രോണാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. സംഭവത്തെ തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കിയതായി സുരക്ഷാ സേന വ്യക്തമാക്കി.
Comments