എറണാകുളം : നെടുമ്പാശ്ശേരി അന്തരാഷട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 53 ലക്ഷം രൂപയുടെ 1259 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണം കണ്ടെടുത്തത്. മലപ്പുറം സ്വദേശി ഫൈസലാണ് സ്വർണം കടത്തിയത്. ഇയാൾ ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലും സമാനമായ സംഭവ മുണ്ടായി. എയർ ഇന്ത്യ വിമാനത്തിൽ തിരുച്ചിറപ്പള്ളി വിമാനതാവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 281 ഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. യാത്രക്കാരൻ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് ഡിപാർട്ട്മെന്റെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments