നവ റായ്പൂർ : ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ അടുത്ത യാത്രക്കൊരുങ്ങുന്നു . ഇത്തവണ പാസിഘട്ടിൽ നിന്ന് പോർബന്തറിലേക്ക് യാത്ര നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇത്തവണ കിഴക്ക് നിന്ന് പടിഞ്ഞാറേക്കാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടക്കുകയെന്ന് രാഹുലുമായി അടുത്ത വൃത്തങ്ങളും പറയുന്നു . 2024 ലോക്സഭ തെരഞ്ഞെടുപ്പുവരെ ഭാരത് ജോഡോ യാത്ര നല്കിയ ആവേശം നിലനിര്‍ത്തലാണ് പുതിയ യാത്രയുടെ ലക്ഷ്യം.
പുതിയ യാത്ര ഭാരത് ജോഡോ യാത്രയിൽ നിന്ന് അൽപ്പം വ്യത്യസ്തമായിരിക്കുമെന്നും ജയറാം രമേശ് പറയുന്നു .”ഒരുപാട് ഉത്സാഹവും ഊർജ്ജവും ഉണ്ട്. വ്യക്തിപരമായി ഇത് ആവശ്യമാണെന്ന് ഞാനും കരുതുന്നു, എന്നാൽ കിഴക്ക്-പടിഞ്ഞാറ് യാത്രയുടെ ഫോർമാറ്റ് തെക്ക്-വടക്ക് ഭാരത് ജോഡോ യാത്രയുടെ ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായി മാറിയേക്കാം,” ജയറാം രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കായി സമാഹരിച്ച വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിന് ഉണ്ടായിരിക്കില്ല, ഒപ്പമുള്ള യാത്രക്കാരും കുറവായിരിക്കും . ഇത് വലിയൊരു പദയാത്രയായിരിക്കും . എന്നാൽ ഈ റൂട്ടിൽ കാടുകളും പുഴകളുമുണ്ടാകും. “ഇത് ഒരു മൾട്ടി മോഡൽ യാത്രയായിരിക്കും, കർണാടകയിൽ ഏപ്രിലിൽ തെരഞ്ഞെടുപ്പും ജൂണിൽ മഴയും നവംബറിൽ വീണ്ടും സംസ്ഥാന തെരഞ്ഞെടുപ്പും വരും. അതുകൊണ്ട് ജൂൺ മാസത്തിന് മുമ്പോ നവംബറിന് മുമ്പോ യാത്ര നടത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments