മുംബൈ: പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടിയ ഭീകരൻ മുംബൈയിലേക്ക് കടന്നിതായി റിപ്പോർട്ട്. സർഫാറസ് മേമൻ എന്ന ഭീകരനാണ് മുംബൈയിലെത്തിയതെന്ന് എൻഐഎ അറിയിച്ചു. സംഭവത്തെ തുടർന്ന് മുംബൈ പോലീസിന് എൻഐഎ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം സേന പിടികൂടിയിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി ഖലീദ് മുബാറക് ഖാൻ, തമിഴ്നാട് സ്വദേശി അബ്ദുള്ള എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ വിഭാഗമാണ് ഇവരെ പിടികൂടിയത്.
Comments