ഗാന്ധിനഗർ : ഗുജറാത്തിലെ ജഖുവായിൽ നിന്നും അതിർത്തി സുരക്ഷാ സേന ചരസ് കണ്ടെടുത്തു. ഗുജറാത്തിലെ ഭൂജയിൽ നിന്നാണ് ഒരു പാക്കറ്റ് ചരസ് കണ്ടെടുത്തത്. ഇന്ത്യൻ തീരപ്രദേശത്ത് നിന്നാണ് ചരസ് എന്ന ലഹരിമരുന്ന ബിഎസ്എഫ് കണ്ടെടുത്തത്. ചരസ് പായ്ക്കറ്റിനുമേൽ ‘അറബിക്ക പ്രീമീയം ഇഗോയിസ്സസ്സെ കഫേ, വെൽവറ്റ് എന്ന് എഴുത്തിയിരുന്നതായി ബിഎസ്എഫ് അറിയിച്ചു.
ചരസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ തീരപ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുന്നതായി ബിഎസ്എഫ് അറിയിച്ചു. തീരപ്രദേശത്ത് ബിഎസ്എഫ് സുരക്ഷ ശക്തമക്കിയിട്ടുണ്ട്.
Comments