തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൺസെഷൻ വെട്ടിച്ചുരുക്കി. 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷൻ കൊടുക്കേണ്ടതില്ലെന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം. കടബാധ്യതയുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് വെട്ടിക്കുറയ്ക്കുന്നത്. മാതാപിതാക്കൾ ആദായ നികുതിയുടെ പരിധിയിൽ വന്നാലും വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കുന്നതല്ല. 2016 മുതൽ 2020 വരെ അനുവദിച്ച കൺസെഷനിൽ കെഎസ്ആർടിസിക്ക് 966.31 കോടി രൂപ ബാധ്യതയുണ്ടെന്നാണ് കണക്ക്.
Comments