ബീഹാർ : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് പകരം വീട്ടാൻ കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് യുവാവ് . ബീഹാറിലെ ഖഗാരിയയിലാണ് സംഭവം . നാലു കുഞ്ഞുങ്ങളെ കളഞ്ഞ് ഭാര്യ കാമുകനെ വിവാഹം കഴിച്ചപ്പോഴാണ് പ്രകോപിതനായ ഭർത്താവ് ഏവരെയും അമ്പരപ്പിക്കുന്ന തരത്തിൽ തിരിച്ചടിച്ചത് . രണ്ട് ഭാര്യമാർക്കും റൂബി എന്നാണ് പേര് എന്നുള്ളതാണ് ഈ കേസിലെ രസകരമായ കാര്യം. വീട്ടുകാരുടെ മുഴുവൻ സമ്മതത്തോടെയാണ് ഈ വിവാഹം.
ഖഗാരിയയിലെ ചൗതം ബ്ലോക്കിലെ ഹർദിയ പസർഹ ഗ്രാമത്തിലെ റൂബി ദേവിയെ 2009 ലാണ് നീരജ് വിവാഹം കഴിച്ചത്. നാല് കുട്ടികൾ ജനിച്ചതിനു പിന്നാലെ റൂബി ദേവി പസർഹ ഗ്രാമവാസിയായ മുകേഷുമായി പ്രണയത്തിലായി . മുകേഷും വിവാഹിതനും രണ്ട് കുട്ടികളുമുണ്ടായിരുന്നു. എന്നിട്ടും പങ്കാളികളെയും, മക്കളെയും ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടി .
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന് അറിഞ്ഞ നീരജ് പസരഹ പോലീസ് സ്റ്റേഷനിൽ മുകേഷിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തു. ഗ്രാമത്തിൽ പലതവണ പഞ്ചായത്തും നടന്നെങ്കിലും മുകേഷോ ,റൂബിയോ വരാനും തയ്യാറായില്ല . തുടർന്നാണ്, പ്രതികാരം ചെയ്യാൻ, വഞ്ചനയ്ക്ക് ഇരയായ നീരജ്, മുകേഷിന്റെ ഭാര്യയെ വിവാഹം കഴിച്ചത് . മാൻസി ബ്ലോക്കിലെ ആംനി ഗ്രാമവാസിയായിരുന്നു മുകേഷിന്റെ ഭാര്യ റൂബി . ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് നീരജിന്റെ ഭാര്യയോടൊപ്പം മുകേഷ് ഒളിച്ചോടിയത് .
Comments