തൃശൂർ: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വടക്കാഞ്ചേരി ശ്രീ രുധിരമഹാകാളിക്കാവ് പൂരം (ഉത്രാളിക്കാവ് പൂരം) ആഘോഷിക്കുന്ന ഫെബ്രുവരി 28ന് വടക്കാഞ്ചേരി നഗരസഭാപരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
പൂരം പറ പുറപ്പാടിനോടനുബന്ധിച്ച് ചൊവ്വാഴ്ച വെടിക്കെട്ട് നടക്കും. ആദ്യം അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് അനുവാദം ലഭിക്കുകയായിരുന്നു. വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക യോഗം ചേര്‍ന്നാണ് കളക്ടര്‍ അനുമതി നല്‍കിയത്.
Comments