ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. ബൈക്കോടിച്ചിരുന്ന സമർക് മാലിക് (20) എന്ന യുവാവ് പോലീസ് പിടിയിലായി. അപകടത്തിനിടയാക്കിയ വാഹനത്തെ പോലീസ് കണ്ടെടുത്തു. പെൺകുട്ടിെയ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽക്കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ വ്യോമ സേന ഉദ്യോഗസ്ഥന്റെ മകൻ സമർക് മാലികിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ഡൽഹി കന്റോൺമെനന്റ് ആശുപത്രിയിലും പിന്നീട് ആർഎംഎൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നുയെന്ന് സമർക് മാലിക് പോലീസിനോട് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments