ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഓർമ്മ പുതുക്കി മാൻ വെഴ്സസ് വൈല്‍ഡ് അവതാരകൻ ബെയർ ഗ്രിൽസ്. കഴിഞ്ഞ വർഷം ഡിസ്കവറി ചാനലിലെ പ്രശസ്ത ഷോയായ മാൻ വെർസസ് വൈൽഡിൽ അതിഥിയായി പ്രധാനമന്ത്രി എത്തിയിരുന്നു. 2019 ഓഗസ്റ്റിൽ സംപ്രേഷണം ചെയ്ത ലക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഷോയിൽ പങ്കെടുത്തതപ്പോൾ മോദിക്കൊപ്പമെടുത്ത ഫോട്ടോയാണ് ഗ്രിൽസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ചത്. ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിലാണ് പ്രധാനമന്ത്രി ഗ്രിൽസിനോപ്പം ഷോയിൽ പങ്കെടുത്തത്.
‘വളരെ ആർദ്രമായ മഴക്കാടുകളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയുമൊത്തുള്ള സാഹസികതയുടെ ഓർമ്മ!’ എന്നാണ് ; ചിത്രം പങ്കുവെച്ചുകൊണ്ട് ബെയർ ഗ്രിൽസ് സമൂഹമദ്ധ്യമത്തിൽ കുറിച്ചത്.
ഗ്രിൽസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ്
Memory of a very wet rainforest adventure with the PM of India! @narendramodi – Two things I know: the wild is always the great leveller – and my raft was definitely leaking… 🤪☔️🌊 #India #Adventure #NeverGiveUp @discoveryplus @discoveryplusIN pic.twitter.com/9AZfRvWpKW
— Bear Grylls (@BearGrylls) February 27, 2023
Comments