ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം. രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. അംബാനി കുടുംബത്തിന് ഇസൈഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സർക്കാരിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
മുകേഷ് അംബാനിക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഭീഷണി ഉയരുന്നുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും കോടതിയിൽ വാദം ഉയർന്നു. രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Comments