തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രണ്ടിടത്ത് ബിജെപി സ്ഥാനർത്ഥികൾക്ക് വിജയം. തിരുവല്ല കല്ലൂപ്പാറയിൽ ഇടത് പക്ഷത്തിന്റെ സീറ്റ് പിടിച്ചെടുത്ത് ബിജെപി. പത്തനംതിട്ട തിരുവല്ല്
കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം വാർഡിൽ ബിജെപി സ്ഥാനർത്ഥി രാമചന്ദ്രൻ 93 വോട്ടുകൾക്കും, ആലപ്പുഴ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ തണ്ണീർമുക്കം വാർഡിലും ബിജെപി സ്ഥാനാർത്ഥി വി.പി ബിനു 83 വോട്ടുകൾക്കും വിജയിച്ചു.
12 ജില്ലകളിലെ 28 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 97 സ്ഥാനാർഥികൾ ജനവിധി തേടിയ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 74.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 14 ഇടത്ത് ഇടതുപക്ഷവും, 8 ഇടത്ത് വലതുപക്ഷവും 4 ഇടത്ത് സ്വതന്ത്രും, 2 ഇടത്ത് ബിജെപിയും ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
Comments