തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി. കൂർക്കഞ്ചേരി സോമിൽ റോഡിൽ താമസിക്കുന്ന അറക്കൽ ജോസി മകൻ ആസാഫിനെയാണ് (21) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രണയം നടിച്ച് കൂ ടെ കൊണ്ടുനടന്ന പെൺകുട്ടി പീഡനത്തെത്തുടർന്ന് ഗർഭിണി ആവുകയും സ്വകാര്യ ആശുപത്രിയിൽ മാസം തികയാതെ പ്രസവിക്കുകയുമായിരുന്നു. കുട്ടി പ്രസവത്തിൽ മരിച്ചിരുന്നു.
രണ്ടുകൊല്ലം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് വീണ്ടും പെൺകുട്ടിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും ഇക്കാര്യം പറഞ്ഞ് പീഡനം ആവർത്തിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പരാതി നൽകിയത്. പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. രാംകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ധനേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ ജാൻസി, ജയന്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Comments