തൃശ്ശൂർ: രോഗിയിൽ നിന്നും കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർമാർ പിടിയിൽ. തൃശ്ശൂർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.
ചാവക്കാട് സ്വദേശിനിയാണ് ശസ്ത്രക്രിയ ചെയ്യുന്നതിന് ഡോക്ടർമാർ പണം ആവശ്യപ്പെട്ട വിവരം വിജിലൻസിനെ അറിയിച്ചത്. തുടർന്ന് വിജിലൻസ് നൽകിയ പണം ഡോക്ടർമാർക്ക് രോഗി നൽകുകയായിരുന്നു. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കിൽ വെച്ച് രോഗിയിൽ നിന്നും പണംകൈപ്പറ്റുന്നതിനിടയിൽ ഡോക്ടർമാർ പിടിയിലാകുകയായിരുന്നു.
Comments