പാലക്കാട്: ത്രിപുരയിൽ കോൺഗ്രസുമായുളള സഖ്യം ശരിയായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാനമാണ്. തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുള്ള സഖ്യം ഉചിതമായ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും എം.വി. ഗോവിന്ദൻ പ്രസ്താവിച്ചു.
സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗോവിന്ദന്റെ പ്രസ്താവന. പിബി അംഗം കൂടിയായ എം വി ഗോവിന്ദന്റെ പ്രസ്താവന വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് വഴിവെയ്ക്കും.
അതേസമയം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയ്ക്ക് കാരണം ബിജെപി കോൺഗ്രസ് ധാരണയാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments