ശ്രീനഗർ: കഴിഞ്ഞ ദിവസം പുൽവാമയിലെ അവന്തിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ പവൻ കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. ചൊവ്വാഴ്ച ചിനാർ വാർ മെമ്മോറിയലിൽ നടന്ന ചടങ്ങിൽ, മേജർ ജനറൽ വിവേക് ഡോഗ്ര, ചീഫ് ഓഫ് സ്റ്റാഫ്, എന്നിവരുടെ സാന്നിധ്യത്തിലാണ് വീരമൃത്യു വരിച്ച ധീരനായ സൈനികന് ആദരാഞ്ജലികൾ അർപ്പിച്ചത്.
ഫെബ്രുവരി 27 ന് പുൽവാമയിലെ അവന്തിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടയിൽ പവൻ കുമാറിന് ഗുരുതരമായി പരിക്കേൽക്കുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയാണ് വിരമൃതു വരിച്ച പവൻ കുമാർ. സൈനികന്റെ ഭൗതികശരീരം അന്ത്യകർമങ്ങൾക്കായി ഷിംല ജില്ലയിലെ രാംപൂരിലേക്ക് കൊണ്ട് പോകും. തുടർന്ന് പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും. വീരമൃത്യു വരിച്ച സൈനികന് അമ്മ ഭജൂൻ ദാസി മാത്രമാണുള്ളത്.
Comments