കോഴിക്കോട്: തന്റെ വയറ്റിൽ കണ്ടെത്തിയ കത്രിക ശാസ്ത്രക്രീയയ്ക്കിടയിൽ മറന്ന് വെച്ചതല്ലെങ്കിൽ പിന്നെ സ്വയം വിഴുങ്ങിയതാണോ എന്ന ചോദ്യവുമായി യുവതി. വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിലെതല്ലെന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലിനെതിരെയാണ് ഹർഷീന രംഗത്ത് വന്നിരിക്കുന്നത്.
സംഭവത്തിൽ വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശാരീരിക പ്രശ്നങ്ങൾ ആരംഭിച്ചത്. മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കണം. ആരോഗ്യ മന്ത്രിയും വകുപ്പും ചേർന്നാണ് റിപ്പോർട്ട അട്ടിമറിച്ചത്- ഹർഷിന പറഞ്ഞു.
2017 നവംബറിലാണ് ഹർഷീന കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രീയയ്ക്ക് വിധേയയാത്. അന്നത്തെ ഇൻസ്ട്രുമെന്റൽ രജിസ്ട്രേഷൻ പ്രകാരമാണ് കത്രിക നഷ്ടപ്പെട്ടില്ലെന്ന വിചിത്ര വാദം അന്വേഷണ സംഘം പറയുന്നത്. മുമ്പ് 2012-ലും 2016-ലും ശാസ്ത്രക്രിയ നടത്തിയത് താമരശേരി ആശുപത്രിയിലായിരുന്നു. ആ കാലഘട്ടത്തിൽ ഇൻസ്ട്രുമെന്റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടുത്തെയാണെന്ന് മെഡിക്കൽ സംഘത്തിന് കണ്ടെത്താൻ സാധിക്കിന്നില്ലെന്നാണ് റിപ്പോർട്ട്പറയുന്നത്.
ഹർഷീനയുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് അന്വേഷണം ഉത്തരവിട്ടത്. പിഴവിന് കാരണക്കാരെ രക്ഷിനുള്ള ശ്രമം നടക്കുന്നതായി മുൻപ് തന്നെ പരാതിക്കാരി ആരോപിച്ചിരുന്നു.
Comments