ലക്നൗ: കാൺപൂരിലുണ്ടായ വാഹനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആത്മശാന്തി നേരുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയിൽ കാൺപൂരിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിൽസ നൽകണമെന്നും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യോഗി പറഞ്ഞു.
വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു
Comments