പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷമാകുമ്പോഴും പോലീസിന് വേണ്ടി സർവ്വീസ് നടത്തിയ ടാക്സികൾ വാടക ലഭിക്കാൻ നെട്ടോട്ടത്തിൽ. പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ ഡിവൈഎസ്പിക്ക് കീഴിൽ ജോലി ചെയ്ത ഡ്രൈവർമാരാണ് കൂലിക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത്.
200 ടാക്സികൾക്ക് 30 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും വരെ പരാതി നൽകിയെങ്കിലും ഇത് വരെ തുക അനുവദിക്കുന്ന കാര്യത്തിൽ യാതൊരു തീരുമാനും ഉണ്ടായിട്ടില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ജില്ല ഭരണകൂടവും പോലീസും വാഹനങ്ങൾ വാടകയ്ക്ക എടുക്കുന്നത് പതിവാണ്. ഇതിൽ പോലീസിനുവേണ്ടി ഓടിയ ഓരോ വാഹനത്തിനും 12000 മുതൽ 18000 രൂപവരെ ലഭിക്കാനുണ്ട്. 2021 ഏപ്രിൽ 4,5,6 തീയ്യതികളിലാണ് ഇവർ സർവ്വീസ് നടത്തിയത്. അന്ന് സ്വന്തം കീശയിൽ നിന്നാണ് പെട്രോളിനടക്കമുള്ള തുക കണ്ടെത്തിയത്.
Comments