അടിമാലി ∙ മാങ്കുളം വലിയ പാറക്കുട്ടി പുഴയിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും ഔദ്യോഗികമായി മാങ്കുളത്ത് വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുപ്പത് വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേരാണ് അപകടത്തിൽപെട്ടത്.രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏതാനും ദിവസം മുൻപ് മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ സഹോദരങ്ങൾ പമ്പയാറ്റിൽ മുങ്ങി മരിച്ചിരുന്നു .
Comments