തിരുവനന്തപുരം : ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സിപിഎമ്മിനെതിരെ ട്രോളുകൾ നിറയുകയാണ്.
ത്രിപുരയില്‍ ബിജെപി ഭരണത്തിലേറിയതോടെ കൈരളി ടിവിയിലേക്കുള്ള ഒരു യുവാവിന്റെ ഫോണ്‍ വിളിയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത് . കൈരളി ന്യൂസ് അല്ലേ എന്ന് ചോദിച്ചാണ് യുവാവിന്റെ വിളി . അതെ എന്ന് ഫോൺ എടുത്ത യുവതി മറുപടിയും നൽകുന്നു . പിന്നാലെ ഇലക്ഷന് റിസള്‍ട്ട് ഒക്കെ കണ്ടു ത്രിപുരയിലെ കാര്യം ഒക്കെ കണ്ടു , അതുകൊണ്ട് വിളിച്ചതാ എന്നു യുവാവ് പറയുന്നു . കാര്യം മനസിലാകാതെ എന്താണ് എന്ന് യുവതി ചോദിക്കുന്നു. അപ്പോഴാണ് യുവാവ് ഇന്ന് വല്യേട്ടന് സിനിമ ഉണ്ടാകുമോ എന്ന് ചോദിക്കുന്നത്. ഇതുകേട്ട് പെണ്‍കുട്ടി ചിരിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി മുന്നേറുമ്പോഴും ത്രിപുരയില്‍ സിപിഎമ്മിന് വന്‍ മുന്നേറ്റം എന്ന തരത്തില്‍ കൈരളി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് ഇത് ട്രോളുകള്‍ ആയതോടെ പല വാര്‍ത്തകളും ഓണ്‍ലൈനില്‍ നിന്ന് പിന്‍വലിച്ചു.
Comments