കൊച്ചി : ഹിന്ദു വംശഹത്യയുടെ യാഥാർത്ഥ്യം പറയുന്ന, രാമസിംഹന്‍ അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബുക്കിങ് ആപ്പ്.
സിനിമയ്‌ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ സിനിമ കാണാനെത്തുന്നവര്‍ വയസ് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം. അല്ലാത്തവരെ തിയറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക്‌മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മാർച്ച് 3-ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ വലിയ തോതിൽ കേരളത്തിന്റെ പലയിടത്തും പലരുടെയും ഉറക്കം നഷ്ടപ്പെടുകയാണ് . സിനിമയുടെ പോസ്റ്റ്റുകൾ നശിപ്പിക്കപ്പെടുകയാണ്. കോഴിക്കോടും എറണാകുളത്തുമടക്കം സിനിമയുടെ പോസ്റ്ററുകൾ വ്യാപകമായി കീറി കളയുകയാണ്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അസഹിഷ്ണുതയുടെ പ്രതികരണം എന്നാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്.നേരത്തെ, പോസ്റ്ററുകൾ നശിപ്പിക്കുന്നതിന് പിന്നിൽ ഒരു ഫിലിം കമ്പനിയാണെന്ന് രാമസിംഹൻ വെളിപ്പെടുത്തിയിരുന്നു. സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും ഇടപ്പള്ളിയിലെ വനിത തിയറ്റർ മാത്രം അവസാന നിമിഷം കാലു വാരിയെന്നും അദ്ദേഹം പറഞ്ഞു
81 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍നിന്നു പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Comments