ടെൽ അവീവ് : സിറിയൻ അഭയാർഥി ക്യാമ്പായ ‘ദ അൽ ഹോളിൽ’ ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതായി റിപ്പോർട്ട് . ക്യാമ്പിലെ 13 വയസ്സുള്ള ആൺകുട്ടികളെയാണ് വയാഗ്ര നൽകി ചൂഷണത്തിനിരയാക്കുന്നത് . സിറിയൻ തടങ്കൽപ്പാളയങ്ങളിൽ കഴിയുന്ന ഐഎസ് സ്ത്രീകളാണ് ഇത്തരത്തിൽ കൗമാരക്കാരുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നത് . മുസ്ലീം ജനസംഖ്യ വർധിപ്പിക്കുന്നതിനായി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ശാരീരിക ബന്ധം പുലർത്തുന്നത് .
ക്യാമ്പ് ഗാർഡിന് രണ്ട് കുട്ടികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്യാമ്പിൽ താമസിക്കുന്ന 13 വയസ്സുള്ള അഹമ്മദും 14 വയസ്സുള്ള ഹമീദുമാണ് സഹായത്തിനായി ഗാർഡുകളോട് അപേക്ഷിച്ചത് . ‘ഭീകരവാദത്തിനായി എത്തിയ സ്ത്രീകളുമായി ബന്ധപ്പെടാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഞങ്ങളെ ഇവിടെ നിന്ന് പുറത്താക്കാമോ?’ എന്നാണ് ആൺകുട്ടികൾ ഇരുവരും ഗാർഡുകളോട് ചോദിച്ചത്.
നിരവധി ഐഎസ് സ്ത്രീകൾ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി അടുത്തിടെ തുറന്ന ഓർക്കേഷ് പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാരോട് അഹമ്മദും ഹമീദും പറഞ്ഞു. ഇവരിൽ ഒരാൾ ഒരു ദിവസം മാത്രം എട്ട് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാൻ നിർബന്ധിതനായി. 2019-ൽ ഐഎസിന്റെ പരാജയത്തിന് ശേഷം, തീവ്രവാദ സംഘടനയുമായി ബന്ധമുള്ള 8000 ത്തോളം സ്ത്രീകളെയും കുട്ടികളെയും സിറിയൻ സർക്കാർ തടവിലാക്കിയിരുന്നു. ഐഎസ് ഭീകരരെ പ്രത്യേക ക്യാമ്പിലാണ് പാർപ്പിച്ചിരിക്കുന്നത്.
യുഎസിലെ കൻസാസിൽ താമസിക്കുന്ന 42-കാരിയായ അലിസൺ ഫ്ലൂക്ക്-എക്കറെൻ ഒരു അമ്മ എന്നതിന് പുറമേ ഒരു സ്കൂൾ അധ്യാപികയായിരുന്നു. എന്നാൽ പിന്നീട് അവർ ഐഎസിന്റെ നേതാവായി. നേരത്തെ ലിബിയയിലും സിറിയയിലും തീവ്രവാദ സംഘടനയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന എലിസൺ 2011ലാണ് അമേരിക്ക വിട്ടത്. 2021 ൽ അലിസൺ ഫ്ലൂക്ക്-എക്കറൻ സിറിയയിൽ ഒരു വനിതാ ഐഎസ് സൈനിക ഗ്രൂപ്പിനെ നയിച്ചതായി സമ്മതിച്ചു. അവർ അവിടെ ആയുധപരിശീലനം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ എലിസൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. 100-ലധികം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകിയതായി എലിസൺ കുറ്റം സമ്മതിച്ചിരുന്നു
Comments