ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാക്കിയുള്ളിടത്ത് ദോസ്തി കേരളത്തിൽ ഗുസ്തി എന്നുള്ള പരാമർശം മോദി വീണ്ടും ആവർത്തിച്ചു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗോവയിലും നാഗാലാൻഡിലും ത്രിപുരയിലും ബിജെപി സർക്കാരുണ്ടാക്കി. വരും നാളുകളിൽ കേരളത്തിലും ബിജെപി സഖ്യം സർക്കാരുണ്ടാക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിൽ തകര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരള ജനതയെ ഇടതു സർക്കാർ കബളിപ്പിക്കുകയാണ്. കേരള മണ്ണിലും ബിജെപി സര്‍ക്കാര്‍ വൈകാതെ രൂപീകരിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും ഇടതും തമ്മിൽ അന്തരമില്ലെന്നും ഒരേ തോണിയിൽ സഞ്ചരിക്കുന്ന പാർട്ടികളാണെന്നും ത്രിപുര തിരഞ്ഞെടുപ്പിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദലാകും ബിജെപി. ന്യൂനപക്ഷങ്ങളെ ബിജെപിയുടെ പേരില്‍ ഭീഷണിയിലാഴ്‌ത്തുന്ന പ്രവണത കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുകയാണ്. ക്രിസ്ത്യന്‍ സമൂഹം കൂടുതൽ വസിക്കുന്ന മേഖലയായ ഗോവയ്‌ക്ക് ശേഷം ഇപ്പോൾ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ മിഥ്യ ഇല്ലാതായിരിക്കുന്നു. ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെയാണ് ബിജെപിയെന്ന മിഥ്യാ ധാരണ കേരളത്തിലും തകര്‍ക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments