ബെംഗളൂരു: ബിജെപി ജനങ്ങൾക്ക് പൂർണ വിശ്വാസമുള്ള ഏക പാർട്ടിയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയിലെ ജനങ്ങൾ അത് അംഗീകരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ബിജെപിയ്ക്കുള്ള പിന്തുണ വർദ്ധിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കർണാടകയിലെ കിത്തൂരിൽ വിജയ് സങ്കൽപ് യാത്രയുടെ ഭാഗമായി റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമർശം. പരിപാടിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും പങ്കെടുത്തു.
കർണാടകയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനോ മറ്റ് പാർട്ടിക്കോ കഴിയില്ല. കർണാടകയിലെ ജനങ്ങളുടെ നല്ല പ്രതികരണവും ബിജെപിയോടുള്ള സ്നേഹവും ഉടൻ തന്നെകാണാൻ സാധിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. കോൺഗ്രസ് ചെളിവാരിയെറിയുന്നത് തുടർന്നാൽ കൂടുതൽ താമര വിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ബിജെപി അഭിമാനകരമായ വിജയം നേടി. മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments