ന്യൂഡൽഹി : ടൂറിസം ബൂസ്റ്റിംഗ് എന്ന വിഷയത്തെ അസ്പദമാക്കിയുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോഗന ചെയ്തു. ബജറ്റിന് ശേഷമുള്ള ആദ്യ വെബിനാറാണിത്. ഇന്ത്യയുടെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ആശയങ്ങളും വെബിനാറിൽ പ്രധാനമായും സംസാരിക്കും.
‘ഇന്ത്യയിൽ വിനോദസഞ്ചാര മേഖലയുടെ സാധ്യത വളരെ വലുതാണ്, നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണിത്, വിനോദസഞ്ചാര മേഖലയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമ്പോൾ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലെത്താനുളള താൽപര്യവും വർദ്ധിക്കും, ആരാധാനാലങ്ങളുടെ പുനരുജ്ജീവനം വിനോദസഞ്ചാരത്തെ ഉത്തേജിപ്പിച്ചു, കഴിഞ്ഞ വർഷം 7 കോടി ആളുകൾ കാശി വിശ്വനാഥ് ക്ഷേത്രം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ സംഘടിപ്പിക്കുന്ന 12 പോസ്റ്റ്-ബജറ്റ് വെബിനാറുകളുടെ ഭാഗമാണ് ‘ടൂറിസം ബൂസ്റ്റിംഗ് വെബിനാർ. കേന്ദ്ര മന്ത്രാലയങ്ങളിലെ മന്ത്രിമാർക്കും സെക്രട്ടറിമാർക്കും പുറമേ, വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ളവർ, വിനോദ മേഖലയിലെ പ്രതിനിധികൾ, വിദ്യാർത്ഥികൾ, പ്രമുഖ വ്യവസായികൾ, മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ വെബിനാറിൽ പങ്കെടുക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
Comments