ബെംഗലൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിലെ ബിദാറിലെ ഗുരു നാനാക് ജീര സാഹിബ് ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തി. ‘വിജയ് സങ്കൽപ് രഥയാത്ര’ ഫ്ളാഗ് ഓഫ് ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹം കർണാടകയിൽ രണ്ട് വിജയ് സങ്കൽപ് രഥയാത്രകൾ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യും.
കർണാടകയിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ശേഷം ബിദറിൽ ബസവകല്യൺ മണ്ഡപയിൽ നിന്ന് ആദ്യ വിജയ് സങ്കൽപ് രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് ശേഷം ബിദറിലെ തേർ മൈതാനിയിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.വൈകുന്നേരം ബെംഗളൂരു റൂറലിലെ ദേവനഹള്ളി ഏരിയയിലെ അവതിയിലെ ചെന്നകേശവ മന്ദിറിൽ നടക്കുന്ന പ്രാർഥനയിലും അദ്ദേഹം പങ്കെടുക്കും.
തുടർന്ന് ദേവനഹള്ളിയിൽ നടക്കുന്ന വിജയ് സങ്കൽപ് രഥയാത്രയുടെ പൊതുയോഗവും ഫ്ളാഗ് ഓഫിലും പങ്കെടുക്കും. ബെംഗളൂരു റൂറലിൽ വൈകുന്നേരം നടക്കുന്ന സുരക്ഷിത നഗര കമാൻഡ് സെന്റർ സന്ദർശിക്കും. നഗരത്തിലെ ടൗൺ ഹാളിൽ നിന്ന് ബെംഗളൂരു സുരക്ഷിത നഗര പദ്ധതിയുടെ ലോഞ്ചിലും അദ്ദേഹം പങ്കെടുക്കും.
Comments