ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ്
ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. ഇന്ത്യയിലേക്ക് ചീറ്റുപ്പുലികളെ കൊണ്ടു വന്നതിനെ പ്രശംസിക്കുകയും ചെയ്തു. മോദിയോട് വളരെ ആവേശത്തോടെയും ഊഷ്മളമായും സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം ട്വീറ്റും ചെയ്തു. ഇന്ന് രാവിലെയ്ണ് കെവിൻ പീറ്റേഴ്സൺ പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ചീറ്റപ്പുലികളെ ഇന്ത്യയിൽ തുറന്ന് വിട്ടതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ട്. നിങ്ങളുടെ തുറന്ന പുഞ്ചിരിക്കും ഉറച്ച ഹസ്തദാനത്തിനും നന്ദി.നിങ്ങളെ വീണ്ടും കാണാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. എന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചതിന് ശേഷം കെവിൻ പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഇദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും കൂടി കാഴ്ച നടത്തിയിരുന്നു. ഷായുമായി കൂടി കാഴ്ച നടത്തിയതിന് ശേഷം വളരെ ആകർഷണീയമായ ചർച്ചയെന്നും അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനനം നൽകുന്നവയാണെന്നും പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഒരു യോഗത്തിൽ പങ്കെടുക്കാനാണ് പീറ്റേഴ്സൺ ഇന്ത്യയിൽ എത്തിയത്. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും കൂടി കാഴ്ച നടത്തിയത്.
An honor to speak so passionately and warmly about the release of cheetahs on your birthday, Sir @narendramodi. Thank you for your infectious smile and firm handshake.
I really look forward to seeing you again, Sir! 🙏🏽 pic.twitter.com/9gEe3e1wwV— Kevin Pietersen🦏 (@KP24) March 3, 2023
Thank you for the most wonderful welcoming this morning, Mr @AmitShah. Fascinating conversation. Kind, caring and inspirational man! Thank you! 🙏🏽 pic.twitter.com/qQJVdEBiua
— Kevin Pietersen🦏 (@KP24) March 2, 2023
Comments